എസ്എൻഡിപി വാർഷിക പൊതുയോഗം കോടതി തടഞ്ഞു…

ഫെബ്രുവരി 15ന് നടത്താനിരുന്ന 113ആം എസ്.എൻ.ഡി.പി വാർഷിക പൊതുയോഗം കൊല്ലം മുൻസിഫ് കോടതി തടഞ്ഞു. എസ്.എൻ.ഡി.പി ബൈലോ ഭേദഗതിക്കും കോടതി വിലക്ക് ഏര്‍പ്പെടുത്തി. നോൺ ട്രേഡിങ് കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത എസ്.എൻ.ഡി.പി നിയമ വിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന ഹരജിയിലാണ് കോടതി ഉത്തരവ്.

നോൺ ട്രേഡിങ് കമ്പനി ആക്ട് അനുസരിച്ചാണ് എസ്.എൻ.ഡി.പി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ ബൈലോയില്‍ ഭേദഗതി വരുത്തണമെങ്കില്‍ കമ്പനി രജിസ്റ്റാറുടെ മുൻകൂർ അനുമതി വേണം. പക്ഷേ എസ്.എന്‍.ഡി.പി അനുമതി വാങ്ങാതെ ഭാരവാഹികളുടെ കാലാവധി മൂന്ന് വർഷത്തില്‍ നിന്നും അഞ്ച് വർഷമാക്കിയത് ഉള്‍പ്പെടെ നാല് ഭേദഗതികള്‍ വരുത്തി. ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ കടകംപള്ളി മനോജാണ് കോടതിയെ സമീപിച്ചത്.

error: Content is protected !!