ഉപതിരഞ്ഞെടുപ്പ് ; കണ്ണൂരിൽ ഇടതു തരംഗം …

കണ്ണൂരിൽ 3 ഇടങ്ങളിൽ നടത്തിയ തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പുകളിൽ  രണ്ടിടങ്ങളിൽ സിപിഎം സ്ഥാനാർത്തിമാരും ഒരിടത്ത് എൽഡിഎഫ് സ്വതന്ത്രനും വിജയിച്ചു.

ശ്രീകണ്ഠപുരം നഗരസഭയിലെ കാവുമ്പായി വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി ഇ.രാജു കോൺഗ്രസ് സ്ഥാനാർത്ഥിയെ 345 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു.

കല്യാശേരി ഗ്രാമപഞ്ചായത്തിലെ വെള്ളാഞ്ചിറ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി 731 വോട്ടുകൾ നേടി.കോൺഗ്രസ് സ്ഥാനാർത്ഥിക്ക് മൂന്നക്കം തികയ്ക്കാൻ പോലും സാധിച്ചില്ല.

കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ എളമ്പാറ വാർഡിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി എ.കെ കാർത്തികേയനും വിജയിച്ചു.

error: Content is protected !!