‘ഉദ്‌ഘാടനം എന്നാൽ ഇങ്ങനെ’ ; മുഴുവൻ തിരിയും ഒറ്റക്ക് തെളിച്ച കണ്ണന്താനം വിശദീകരണം അറിയിച്ചു …

ശ്രീ​നാ​രാ​യ​ണ ഗു​രു തീ​ർ​ഥാ​ട​ന ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ ഒ​റ്റ​യ്ക്കു നി​ല​വി​ള​ക്കി​ലെ തി​രി​ക​ൾ എ​ല്ലാം തെ​ളി​യി​ച്ച​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം. ഹൈ​ന്ദ​വ ശാ​സ്ത്ര പ്ര​കാ​ര​മാ​ണ് താ​ൻ തി​രി​ക​ൾ തെ​ളി​യി​ച്ച​തെ​ന്നും ഒ​രു ന​ല്ല കാ​ര്യ​ത്തി​ന്‍റെ ആ​രം​ഭം കു​റി​യ്ക്കാ​ൻ നി​ല​വി​ള​ക്കു കൊ​ളു​ത്തു​ന്പോ​ൾ അ​തി​ലെ എ​ല്ലാ തി​രി​ക​ളും ഒ​രു വ്യ​ക്തി ത​ന്നെ​യാ​ണ് തെ​ളി​യി​ക്കേ​ണ്ട​ത് എ​ന്നു​മാ​ണു മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.

ഒ​രു ന​ല്ല കാ​ര്യ​ത്തി​ന്‍റെ ആ​രം​ഭം കു​റി​യ്ക്കാ​ൻ നി​ല​വി​ള​ക്കു കൊ​ളു​ത്തു​ന്പോ​ൾ അ​തി​ലെ എ​ല്ലാ തി​രി​ക​ളും ഒ​രു വ്യ​ക്തി ത​ന്നെ​യാ​ണ് തെ​ളി​യി​ക്കേ​ണ്ട​ത് എ​ന്നാ​ണ് ഹൈ​ന്ദ​വ ശാ​സ്ത്ര​ങ്ങ​ൾ പ​റ​യു​ന്ന​ത്. ക്ഷേ​ത്ര വി​ജ്ഞാ​ന കോ​ശ​ത്തി​ൽ ഇ​തി​നെ കു​റി​ച്ച് പ​റ​യു​ന്നു​ണ്ട്. ഞാ​ൻ വി​ള​ക്കി​ലെ ആ​ദ്യ തി​രി തെ​ളി​യി​ച്ചു വി​ശു​ദ്ധാ​ന​ന്ദ സ്വാ​മി​ജി​ക്ക് ദീ​പം ന​ൽ​കു​ന്പോ​ൾ അ​ദ്ദേ​ഹം അ​ത് വാ​ങ്ങാ​ൻ വി​സ​മ്മ​തി​ക്കു​ക​യും ഒ​രു കാ​ര്യ​ത്തി​ന്‍റെ ശു​ഭാ​രം​ഭ​ത്തി​ന് ഒ​രാ​ൾ മാ​ത്രം വി​ള​ക്ക് ക​ത്തി​ച്ചാ​ൽ മ​തി​യെ​ന്നു പ​റ​യു​ക​യും ചെ​യ്തു. സ്വാ​മി​ജി​യു​ടെ വാ​ക്കു​ക​ൾ അ​വി​ടെ സ​ന്നി​ഹി​ത​നാ​യി​രു​ന്നു മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​നു​കൂ​ലി​ക്കു​ക​യും ചെ​യ്തു- ക​ണ്ണ​ന്താ​നം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

നി​ല​വി​ള​ക്കി​ൽ ആ​ദ്യം തെ​ളി​യി​ക്കേ​ണ്ട​ത് വ​ട​ക്കു​കി​ഴ​ക്കു ദി​ക്കി​ലെ തി​രി​യാ​യി​രി​ക്ക​ണ​മെ​ന്ന് ശാ​സ്ത്രം പ​റ​യു​ന്നു. വ​ട​ക്കു കി​ഴ​ക്കി​ൽ​നി​ന്ന് തു​ട​ങ്ങി ഇ​ട​തു വ​ശ​ത്തു​കൂ​ടി ക​ത്തി​ച്ചു വ​ട​ക്ക് എ​ത്ത​ണ​മെ​ന്നാ​ണ് ഹൈ​ന്ദ​വ പ്ര​മാ​ണ​ങ്ങ​ൾ പ​റ​യു​ന്ന​ത്. അ​ത് പ്ര​കാ​ര​മാ​ണ് താ​ൻ വി​ള​ക്കി​ലെ തി​രി ഒ​റ്റ​യ്ക്ക് തെ​ളി​യി​ച്ച​തെ​ന്നും ക​ണ്ണ​ന്താ​നം വാ​ദി​ക്കു​ന്നു.

ശ്രീ​നാ​രാ​യ​ണ ഗു​രു തീ​ർ​ഥാ​ട​ന ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് ക​ണ്ണ​ന്താ​നം ത​ന്നെ നി​ല​വി​ള​ക്കി​ലെ എ​ല്ലാ തി​രി​യും ഒ​റ്റ​യ്ക്കു തെ​ളി​ച്ച​ത്. ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും എ. ​സ​ന്പ​ത്ത് എം​പി​യും വേ​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും അ​വ​സ​രം ന​ൽ​കാ​തെ മ​ന്ത്രി​ത​ന്നെ നി​ല​വി​ല​ക്കി​ലെ തി​രി​ക​ൾ ക​ത്തി​ച്ചു​തീ​ർ​ത്തു.

error: Content is protected !!