വനം വകുപ്പിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ …

സം​​​സ്ഥാ​​​ന​​​ത്തു​​​ വ​​​നം വ​​​കു​​​പ്പി​​​ന്‍റെ ത​​​ടി- ച​​​ന്ദ​​​ന ഡി​​​പ്പോ​​​ക​​​ളി​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ ബ​​​ഗീ​​​ര എ​​​ന്ന പേ​​​രി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് ന​​​ട​​​ത്തി​​​യ മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ കോടികളുടെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി.

ചി​​​ല്ല​​​റ വി​​​ല്പ​​​ന ഡി​​​പ്പോ​​​ക​​​ളി​​​ൽ നി​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഒ​​​ത്താ​​​ശ​​​യോ​​​ടെ സ്ഥി​​​ര​​​മാ​​​യി ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ ത​​​ടി ലേ​​​ലം കൊ​​​ള്ളു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി. ഇ​​​വ​​​രി​​​ൽ പ​​​ല​​​രും വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ബേനാ​​​മി​​​ക​​​ളാ​​​ണ്. ഇ​​​പ്ര​​​കാ​​​രം ലേ​​​ലം കൊ​​​ള്ളു​​​ന്ന ത​​​ടി​​​ക​​​ൾ ഡി​​​പ്പോ​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ച്ച് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ വ​​​രു​​​മ്പോ​​​ൾ ഉ​​​ട​​ൻ ലേ​​​ലം ഇ​​​ല്ലാ​​​യെ​​​ന്നു പ​​​റ​​​ഞ്ഞു തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ചു മ​​​റി​​​ച്ചു​​വി​​​ൽ​​​ക്കു​​​ക​​​യാ​​​ണു പ​​​തി​​​വ്. വ​​​ന​​​ത്തി​​​ൽ നി​​​ന്നെ​​​ത്തു​​​ന്ന ത​​​ടി​​​ യന്ത്രങ്ങൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ട്ടി​​​യി​​​ട്ട​​ശേ​​​ഷം ആ​​​ന​​​യെ​​​ക്കൊ​​​ണ്ടും ആ​​​ളെ​​​ക്കൊ​​​ണ്ടും പി​​​ടി​​​പ്പി​​​ച്ച​​​താ​​​യി കാ​​​ണി​​​ച്ചു വ​​​ൻ തു​​​ക​​​ക​​​ൾ വെ​​​ട്ടി​​​ക്കു​​​ന്നു. കേ​​​ടു വ​​​രാ​​​ത്ത ത​​​ടി​​​ക​​​ൾ കേ​​​ടു​​​വ​​​ന്ന​​​തി​​​ന്‍റെ കൂ​​​ട്ട​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി വ​​​ൻ തു​​​ക വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വാ​​​ങ്ങു​​​ന്നു.

ഇ-​​​ലേ​​​ലം വ​​​ഴി ന​​​ട​​​ക്കു​​​ന്ന ത​​​ടി വി​​​ൽ​​​പന​​​യി​​​ൽ ഓ​​​രോ ലോ​​​ട്ടി​​​ന്‍റെ​​​യും സ്റ്റാ​​​ർ​​​ട്ടിം​​​ഗ് പ്രൈ​​​സും റി​​​സ​​​ർ​​​വ് പ്രൈ​​​സും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഇ​​​ട​​​നി​​​ല​​​ക്കാ​​​ർ​​​ക്കു ചോ​​​ർ​​​ത്തി​​​ക്കൊ​​​ടു​​​ത്തു സ​​​ർ​​​ക്കാ​​​രി​​​നു വ​​​ൻ ന​​​ഷ്ടം ഉ​​​ണ്ടാ​​​ക്കു​​​ന്നു.

error: Content is protected !!