നിക്ഷേപ സംഗമം ശനിയാഴ്ച്ച …

ജില്ലാതല നിക്ഷേപ സംഗമം ശനിയാഴ്ച്ച കണ്ണൂരിൽ നടക്കും.സംസ്ഥാനത്തെ വ്യാവസായിക മേഖലയുടെ സമഗ്ര പുരോഗതി ലക്‌ഷ്യം വെച്ചാണ് പരിപാടി നടത്തുന്നത്.കണ്ണൂർ വിമാനത്താവളം കൂടി വന്നതോടെ പുതിയ നിക്ഷേപ സാദ്ധ്യതകൾ കൂടി നിലവിൽ വന്നിട്ടുണ്ട്.

ജില്ലയിലെ വിവിധ തരം നിക്ഷേപ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനും , വിദ്യാർത്ഥികളിൽ നിന്നും നവീന ആശയങ്ങൾ സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഫെബ്രുവരി 23 ശനിയാഴ്ച്ച ഹോട്ടൽ ബ്രോഡ് ബീനിൽ വെച്ച് നടക്കുന്ന നിക്ഷേപ സംഗമം തുറമുഖ,പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ വ്യവസായ ,കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും.

error: Content is protected !!