ദേശീയ തൊഴിലുറപ്പ് പദ്ധതി ; കേരളത്തിന് റെക്കോർഡ് …

കേരളം ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ആയിരം ദിനങ്ങള്‍ക്കുളളില്‍ 19.17 കേടി തൊഴില്‍ ദിനങ്ങള്‍ പദ്ധതിയുടെ ഭാഗമായി സൃഷ്ടിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കി.

അംഗീകരിച്ച ലേബര്‍ ബജറ്റിനേക്കാള്‍ നേട്ടം തൊഴിലുറപ്പ് മേഖലയില്‍ കേരള സര്‍ക്കാരിന് സൃഷ്ടിക്കാനായെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹരിത സമൃദ്ധി പ്രവര്‍ത്തനങ്ങള്‍ക്കടക്കം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചു. സംസ്ഥാനത്ത് 60,966 തൊഴില്‍ കാര്‍ഡുകള്‍ പുതുതായി വിതരണം ചെയ്തു. പദ്ധതിയുടെ വേതന വിതരണത്തിലും കാര്യക്ഷമമായ ഇടപെല്‍ നടത്തിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു.

You may have missed

error: Content is protected !!