ചക്കരക്കൽ ചതുരക്കിണറിൽ വാഹനാപകടം ; 3 മരണം …

കണ്ണൂർ വാരം ചതുരകിണറിനടുത്ത് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് മരണം.ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്. ബൈക്ക് യാത്രികരായ അർജുൻ ഏച്ചൂർ( 19) ആകാശ് ഏച്ചൂർ (19) ഓട്ടോ ടാക്സി ഡ്രൈവർ ഇരിട്ടി സ്വദേശി പ്രകാശൻ (58)എന്നിവരാണ് മരണപെട്ടത്.ഗുരുതരമായി പരിക്കേറ്റ ഒരാളെ എ.കെ.ജി ആശുപത്രിയിൽ നിന്നും പരിയാരത്തേക്ക് കൊണ്ടുപോയി.ബൈക്ക് യാത്രികനായ സോനു (19 ) ഓട്ടോ-ടാക്സി യാത്രക്കാരായ മനു ,സത്യൻ ,വിജേഷ് സച്ചിൻ വിജേഷ് എന്നിവർ എകെജി ആശുപത്രിയിൽ ചികിത്സയിലാണ്.ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹനയാത്രക്കാരുമാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ബൈക്കിൽ മൂന്ന് പേരും ഓട്ടോ-ടാക്സിയിൽ അഞ്ച് പേരുമാണ് യാത്ര ചെയ്തിരുന്നത്. ചക്കരക്കൽ ടൗൺ പോലീസ് സ്ഥലത്തെത്തി.

error: Content is protected !!