പയ്യന്നൂർ പൊന്നമ്പാറയിൽ ബൈക്ക് അപകടം ; 2 പേർ മരിച്ചു…

പയ്യന്നൂരിനടുത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. പെരിങ്ങോം സ്‌കൂളിനു സമീപത്തെ രമേശന്റെ മകന്‍ എടാടന്‍ വീട്ടില്‍ രാഹുല്‍ രമേശ്(22), ടൈല്‍സ് ജോലി ചെയ്യുന്ന പെരിങ്ങോം കരിപ്പോട് സ്വദേശി സന്തോഷിന്റെ മകന്‍ മാട്പപാടില്‍ അഖിലേഷ്(22) എന്നിവരാണ് മരിച്ചത്.
പൊന്നമ്പാറ ജങ്ഷനില്‍ ഇന്നു രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. കെഎല്‍ 59 ആര്‍ 7759 ബുള്ളറ്റ് എന്‍ഫീല്‍ഡും കെഎല്‍ 59 ക്യൂ 2152 പള്‍സര്‍ ബൈക്കുമാണ് കൂട്ടിയിടിച്ചത്. മാരകമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രണ്ടു ബൈക്കുകളും പൂര്‍ണമായും തകര്‍ന്നു. ഇരുവരുടെയും മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
error: Content is protected !!