കണ്ണൂർ ജില്ലയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ…

സിദ്ധ മെഡിക്കൽ ഓഫീസർ നിയമനം
കണ്ണൂർ : നാഷണൽ ആയുഷ് മിഷൻ ജില്ലയിൽ നടപ്പിലാക്കുന്ന ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിൽ സിദ്ധ മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. യോഗ്യത: ബി എസ് എം എസ് ടി സി രജിസ്‌ട്രേഷൻ. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 14 ന് വൈകിട്ട് 2.30 ന് ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോൺ: 0497 2700911.

സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവ്
കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജനുവരി 16 ന് രാവിലെ 10 മുതൽ 1 മണി വരെ അഭിമുഖം നടത്തുന്നു.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. ഫോൺ: 0497 2707610.

error: Content is protected !!