കള്ള ടാക്സി കെറ്റിഡിഒ പ്രവർത്തകർ പിടികൂടി ആർ ടി ഓ ക്ക് കൈമാറി…

കള്ള ടാക്സികളുടെ ഓട്ടത്തിന് തടയിടുന്നതിന് നടപടി വേണമെന്ന് നാളുകളായി ആവശ്യം ഉയരുന്നതാണ്.എന്നാൽ ടാക്സി പെർമിറ്റില്ലാതെ ടാക്സി ഓട്ടം നടത്തുന്ന വാഹനങ്ങൾ നിരവധിയാണ് താനും.

ഇത്തരത്തിൽ സ്ഥിരമായി സർവീസ് നടത്തുന്ന ഒരു വാഹനം കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പ്രവർത്തകർ പോലീസിന്റെ സഹായത്തോടെ തിങ്കളാഴ്ച കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടിച്ച ആർ ടി ഓ ക്ക് കൈമാറി.

ആലക്കോട് ഭാഗത്തു നിന്നും ഈ വാഹനം ഇത്തരത്തിൽ സ്ഥിരമായി അനധികൃത സർവീസുകൾ നടത്തുന്നുണ്ടെന്നാണ് ഇവർ പറയുന്നത്.കൂടുതൽ നടപടികൾ ആർടിഒ കൈക്കൊള്ളുമെന്ന് അറിയിച്ചതായും കെറ്റിഡിഒ ഭാരവാഹികൾ വ്യക്തമാക്കി.

error: Content is protected !!