സ്വര്‍ണ വില സര്‍വ്വകാല റെക്കോഡിലേക്ക്

സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വ്വകാല റെക്കോഡിലേക്ക്. ഇന്ന് ഗ്രാമിന് 25 രൂപ കൂടി 3075 രൂപയായി. 24,600 രൂപയാണ് ഒരു പവന്‍റെ വില. വിവാഹ സീസണായതോടെ ഉപഭോക്താക്കള്‍ക്ക് വില വര്‍ധന തിരിച്ചടിയാവുകയാണ്.

ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ സ്വര്‍ണത്തിന്‍റെ വിലയില്‍ വര്‍ദ്ധനവ് തുടങ്ങി. ജനുവരി ഒന്നിന് ഒരു പവന് 23,440 രൂപയായിരുന്നു വില. ഇന്നേക്ക് 1,160 രൂപ കൂടി 24,600 ലെത്തി. ഈ വര്‍ഷത്തിന് മുമ്പ് സ്വര്‍ണ വില ഏറ്റവും അധികം രേഖപ്പെടുത്തിയത് 2012 നവംബറിലാണ്. അന്ന് ഗ്രാമിന് 3,030 രൂപയാണ് ഉണ്ടായിരുന്നത്. ആ റെക്കോര്‍ഡ് ഈ മാസം 27ന് തന്നെ മറികടന്നു. പിന്നീട് നാല് ദിവസം സ്വര്‍ണത്തിന്‍റെ വില 24,400 എന്ന നിലയിലായിരുന്നെങ്കില്‍ ഇന്ന് വീണ്ടും കൂടി.

error: Content is protected !!