മൂന്നു വർഷത്തിനിടെ പഠനം നിർത്തിയവർ മൂന്നിരട്ടി !!!

ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസ രംഗത്ത് മൂന്നു വർഷത്തിനിടെ മൂന്നിരട്ടി കൊഴിഞ്ഞു പോക്കെന്ന് റിപ്പോർട്ട്. സ്കൂൾ ഡ്രോപ്പ് ഔട്ട് നെ സംബന്ധിച്ച ചോദ്യത്തിന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് ലോക്സഭയിൽ സമർപ്പിച്ച മറുപടിയിലാണ് ( on 31/12/ 2018 ) ഈ വെളിപ്പെടുത്തൽ.

(Source )

ഹയർ സെക്കണ്ടറി വിഭാഗത്തിൽ 2014-15 കാലഘട്ടത്തിൽ 4.33% മാത്രം കൊഴിഞ്ഞു പോക്ക് ഉണ്ടായപ്പോൾ 2016-17 ആയപ്പോഴേക്കും 300 % വർധിച്ച് 13.09% ആയി .

ഒരു സ്കൂളിൽ ഒരു വര്ഷം പേരുചേർത്ത വിദ്യാർത്ഥി അടുത്ത വര്ഷം തുടരുന്നില്ലെങ്കിൽ അതിനെ കൊഴിഞ്ഞു പോക്കായി കണക്കാക്കും.

ദാരിദ്ര്യം/ സാമ്പത്തിക ക്ലേശം , കുട്ടികളുടെ താല്പര്യമില്ലായ്മ, അനാരോഗ്യമോ മറ്റു അവശതകളോ, വീട്ടാവശ്യത്തിനു ജോലി ചെയ്യേണ്ടി വരിക, രക്ഷിതാക്കൾക്ക് കുട്ടികളെ സ്കൂളിൽ അയക്കാനുള്ള താൽപര്യക്കുറവ് തുടങ്ങിയവയാണ് ഇത്തരം കൊഴിഞ്ഞുപോക്കിനു പ്രധാന കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നത്.

ഒന്ന് മുതൽ എട്ടു വരെ യുള്ള ക്ലാസുകളിൽ 90 % കുട്ടികളും സ്കൂളിൽ എത്തുമ്പോൾ
9 ,10 ക്ലാസുകളിലേക്ക് ആ പ്രായത്തിലുള്ള കുട്ടികളുടെ പകുതി പേര് മാത്രമേ സ്കൂളിൽ എത്തുന്നുള്ളു.
ഹയർ സെക്കണ്ടറി വിഭാഗത്തിലാണ് ദയനീയമായ അവസ്ഥ. ഈ പ്രായത്തിലുള്ള 30 % കുട്ടികൾ മാത്രമേ വിദ്യാഭ്യാസം നേടുന്നുള്ളു.

 

റിപ്പോർട് പ്രകാരം

പ്രൈമറി സ്കൂളുകളിൽ :

2015 -16 കാലഘട്ടത്തിൽ 4.36% (ഏകദേശം 53 ലക്ഷം) കൊഴിഞ്ഞു പോക്ക് ഉണ്ടായിരുന്നത് 2016 -17 ആയപ്പോൾ 6.40% ആയി ഉയർന്നു. (ഏകദേശം 78 ലക്ഷത്തിലധികം)

അപ്പർ പ്രൈമറി സ്കൂളുകളിൽ :

2015 -16 കാലഘട്ടത്തിൽ 4.03% ) (ഏകദേശം 27.2 ലക്ഷം) കൊഴിഞ്ഞു പോക്ക് ഉണ്ടായിരുന്നത് 2016 -17 ആയപ്പോൾ 5.67% ആയി ഉയർന്നു. (ഏകദേശം 37 ലക്ഷം)

സെക്കണ്ടറി സ്കൂളുകളിൽ :

ഈ വിഭാഗത്തിൽ ആണ് ഏറ്റവും അധികം കൊഴിഞ്ഞു പോക്ക് സംഭവിച്ചത്.
2015 -16 കാലഘട്ടത്തിൽ 17.06% (ഏകദേശം 66 ലക്ഷം) കൊഴിഞ്ഞു പോക്ക് ഉണ്ടായിരുന്നത് 2016 -17 ആയപ്പോൾ 22.13% ആയി ഉയർന്നു. (ഏകദേശം 85 ലക്ഷം)

രാഷ്ട്ര പുരോഗതിയുടെ അടിസ്ഥാനമായ വിദ്യാഭ്യാസത്തിന്റെ ഈ അവസ്ഥക്ക് അർഹമായ പ്രാധാന്യം നൽകി കൃത്യമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. നിലവിലെ സർവ ശിക്ഷാ അഭിയാൻ, മധ്യമിക് ശിക്ഷാ അഭിയാൻ, ടീച്ചർ എഡ്യൂക്കേഷൻ തുടങ്ങിയ പദ്ധതികളെ ഏകോപിപ്പിച്ച് സമഗ്ര ശിക്ഷ പദ്ധതി, 2018 -19 കാലഘട്ടത്തിൽ നടപ്പിലാക്കാൻ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. എന്നിരുന്നാലും ദേശീയ കുടുംബാരോഗ്യ സർവ്വേ പ്രകാരം ഗ്രാമീണ മേഖലകളിലെ 6 മുതൽ 17 വയസു വരെയുള്ള പെൺകുട്ടികളിൽ 24 % പേരും സ്കൂളിൽ പോവാൻ താല്പര്യം കാണിച്ചില്ല എന്നത് ഗൗരവകരമായ വസ്തുതയാണ്. ഇന്നത്തെ വിദ്യാഭ്യാസ രീതിയെയും നിലവാരത്തെയും വസ്തുതാപരമായി നിരീക്ഷിക്കുകയും പരിഷ്കരിക്കുകയും ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയാണ് ഇത് വിരൽ ചൂണ്ടുന്നത്. മറ്റു പല കാരണങ്ങളും ഇതിനു പിന്നാലെ ആണ് വരുന്നത്.

error: Content is protected !!