ചിന്നക്കനാൽ ഇരട്ട കൊലപാതകം ; കാർ കണ്ടെത്തി , അന്വേഷണം ഊർജിതം…

ചി​ന്ന​ക്ക​നാ​ലി​നു സ​മീ​പം ന​ടു​പ്പാ​റ​യി​ൽ സ്വ​കാ​ര്യ റി​സോ​ർ​ട്ട് ഉ​ട​മ​യെ​യും ജോ​ലി​ക്കാ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പോലീസ് ഊർജിതമാക്കി. ഗ്യാ​പ് റോ​ഡി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ.​കെ.വ​ർ​ഗീസ് പ്ലാ​ന്‍റേഷ​ൻ​സ് ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​സോ​ർ​ട്ട് ഉ​ട​മ കോ​ട്ട​യം മാ​ന്നാ​നം കൊ​ച്ച​യ്ക്ക​ൽ ജേ​ക്ക​ബ് വ​ർ​ഗീ​സ് (​രാ​ജേ​ഷ്-40), സഹായി പെ​രി​യ​ക​നാ​ൽ ടോ​പ് ഡി​വി​ഷ​ൻ എ​സ്റ്റേ​റ്റ് ലെ​യ്ന്സി​ൽ മു​ത്ത​യ്യ എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കേസിൽ രണ്ടുപേരാണ് ഇതുവരെ പോലീസ് പിടിയിലായിട്ടുള്ളത്. പ്രതിയെന്ന് സംശയിക്കുന്ന റിസോർട്ടിലെ ഡ്രൈവർ രാ​ജ​കു​മാ​രി കു​ള​പ്പാ​റ​ച്ചാ​ൽ സ്വ​ദേ​ശി ബോബിനെ ഒളിവിൽ കഴിയാൻ സഹായിച്ച പൂപ്പാറ സ്വദേശികളായ ദന്പതികളാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

കൊല്ലപ്പെട്ട ജേക്കബിന്‍റെ കാണാതായ കാർ മു​രി​ക്കും​തൊ​ട്ടി സെ​ന്‍റ് മ​രി​യ ഗൊ​രേ​ത്തി പ​ള്ളി​മു​റ്റ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയിട്ടുണ്ട്. കാറിനുള്ളിലും പരിസരത്തും പോലീസും ഫോറൻസിക് സംഘവും പരിശോധന നടത്തി. പ്രതി റിസോർട്ടിൽ നിന്നും മോഷ്ടിച്ചു കടത്തിയ 200 കിലോ ഏലം വിറ്റതിന്‍റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഒന്നിലധികം പ്രതികളുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

ഗ്യാ​പ്പ് റോ​ഡി​നു താ​ഴെ​ഭാ​ഗ​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തെ നാ​ൽ​പ്പ​ത് ഏ​ക്ക​റോ​ളം വ​രു​ന്ന ഏ​ല​ത്തോ​ട്ട​ത്തി​ൽ ഹ​ട്ടു​ക​ളായാണ് റി​സോ​ർ​ട്ട് പ്ര​വ​ർ​ത്തി​ക്കുന്നത്.​ മരി​ച്ച രാ​ജേ​ഷി​ന്‍റെ പി​താ​വ് ഡോ​. വ​ർ​ഗീ​സ് മൂ​ന്നാ​റി​ൽ ഹാ​രി​സ​ൺ മ​ല​യാ​ളം പ്ലാന്‍റേഷനിൽ ജോ​ലി​ ചെ​യ്തി​രു​ന്ന​ കാലത്ത് വാങ്ങിയ ഭൂമിയാണിത്. ഇവിടെ റിസോർട്ട് സ്ഥാപിച്ചതും നടത്തിപ്പും നിർവഹിച്ചിരുന്നത് ജേക്കബായിരുന്നു.

പ്രതിയെന്ന് സംശയിക്കുന്ന ബോബിൻ ആ​റ് ദി​വ​സം മു​ൻ​പാ​ണ് റിസോർട്ടിൽ ഡ്രൈവർ ജോലിക്കെത്തിയത്. വെ​ള്ളി​യാ​ഴ്ച്ച വൈ​കി​ട്ട് മു​ത​ൽ കൊല്ലപ്പെട്ട ജേക്കബിനെയും മു​ത്ത​യ്യ​യെ​യും കാണാനില്ലായിരുന്നു. ബ​ന്ധു​ക്ക​ൾ പല തവണ ഫോണിലേക്ക് ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി.

പിന്നീട് മുത്തയ്യയുടെ ബന്ധുക്കളും പ്രദേശവാസികളും റിസോർട്ടിൽ എത്തി തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എ​സ്റ്റേ​റ്റി​ലെ ഏ​ല​ക്കാ ഡ്ര​യ​ർ മു​റി​യി​ൽ മു​ത്ത​യ്യ ത​ല​യ്ക്ക് പ​രി​ക്കു​ക​ളോ​ടെ മ​രി​ച്ചു​കി​ട​ക്കു​ന്ന​താണ് ബന്ധുക്കൾ ആദ്യം കണ്ടത്. തുടർന്ന് നടത്തിയ തെരച്ചിലിൽ തോ​ട്ട​ത്തി​ലെ ഏ​ല​ച്ചെ​ടി​ക​ൾ​ക്കി​ടയിൽ ജേക്കബിന്‍റെ മൃതദേഹവും കണ്ടെത്തി.

മൂ​ന്നാ​ർ ഡിവൈഎ​സ്​പി സു​നീ​ഷ് ബാ​ബു, എ​സ്​ഐമാ​രാ​യ ബി. ​വി​നോ​ദ്കു​മാ​ർ, കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്.

error: Content is protected !!