തൃശൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ഇന്ധനം ചോര്‍ന്നു

തൃശൂര്‍ വാടാനപ്പിള്ളി ആയിരം കണ്ണിയില്‍ ഡീസല്‍ കൊണ്ടുപോവുകയായിരുന്ന ടാങ്കര്‍ലോറി മറിഞ്ഞു.  ലോറിയില്‍ നിന്ന് ചെറിയ രീതിയില്‍ ഇന്ധനം ചോര്‍ന്നു. തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. കാറും ടാങ്കര്‍ ലോറിയും  കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഡീസലുമായി എറണാകുളത്ത് നിന്ന് കോഴിക്കോട് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. കാറിനകത്തുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!