സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം; പി.ജയരാജന്‍ പരാതി നല്‍കി

“പീഡനക്കേസ് പ്രതി പി ജയരാജന്‍റെ ഡ്രൈവര്‍” എന്ന പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി  പി ജയരാജന്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം പറശ്ശിനിക്കടവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിലാണ് വ്യാജ വാർത്തകൾ പ്രചരിച്ചത്.

മലയാളം ലീഡ് ന്യൂസ്.കോം, നിസാര്‍ കുമ്പിള,സമീം സിയ,ഹൈദര്‍ പൂങ്ങാട്,കമറുദ്ധീന്‍,
സജു അമ്പാടി,ഷീബ രാമചന്ദ്രന്‍,നിസാം കരിച്ചിറ,മുഹമ്മദലി,സിഹൈര്‍ സി.എ എന്നിവരുടെ
നേതൃത്വത്തിലാണ് പോസ്റ്റ് നിര്‍മ്മിച്ച് പ്രചരിപ്പിച്ചത്.വാട്സാപ്പിലും ഫെയ്‌സ്ബുക്കിലും പോസ്റ്റ് പ്രചരിപ്പിച്ച മുഴുവൻ പേരും കേസിൽ പ്രതികളാകും.എല്ലാവരുടെയും പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകളും മറ്റ് വിവരങ്ങളും സഹിതമാണ് പരാതി നൽകിയത്.

error: Content is protected !!