ദേശീയ പാതയില്‍ വെള്ളൂരില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം

ദേശീയ പാതയില്‍ വെള്ളൂര്‍ ഗവ.ഹൈസ്‌കൂളിന് സമീപം ലോറികള്‍ കൂട്ടിയിടിച്ച് അപകടം. മുബൈക്ക് പോകുകയായിരുന്ന ലോറിയും മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന മീന്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍ പരിക്കേറ്റ മുബൈ ലോറിയുടെ ഡ്രൈവര്‍ ഇടുക്കി മുണ്ടക്കയം സ്വദേശി ശശിയുടെ മകന്‍ എം.എസ്.രമേശനെ(40)പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.മീന്‍ ലോറിയുടെ ഡ്രൈവര്‍ ഇരിട്ടിയിലെ ഷിബു നേരിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. കൂട്ടിയിടിയില്‍ മുന്‍ഭാഗം തകര്‍ന്ന മുബൈക്ക് പോകുന്ന ലോറി വെട്ടിത്തിരിഞ്ഞ് സമീപത്തെ  മതലില്‍ ഇടിച്ച് ഞെരുങ്ങിയാണ് നിന്നത്. ഇതിനാല്‍  കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാന്‍ നാട്ടുകാരും പോലീസും സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.പവിത്രന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഒരുമണിക്കൂറോളം അദ്ധ്വാനിക്കേണ്ടിവന്നു. മീന്‍വണ്ടിയുടെ മുന്‍ഭാഗവും അപകടത്തില്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

error: Content is protected !!