മാക്കൂട്ടം ചുരം റോഡ് വഴി ബസുകള്‍ക്കുള്ള രാത്രി യാത്ര നിരോധനം നീക്കി

തലശേരി-കൂര്‍ഗ്  അന്തർ സംസഥാന പാതയിൽ മാക്കൂട്ടം ചുരം പാതയിൽ ബസുകൾക്ക് രാത്രി യാത്രയ്ക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. മാക്കൂട്ടം വനത്തിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചുരം പാത തകർന്ന് അപകടഭീഷണിയിലായിരുന്നു.ഇതിനെ തുടർന്നാണ് ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. മാക്കൂട്ടം ചുരം പാതയിൽ ബസുകൾക്ക് രാത്രി യാത്രയ്ക്ക് ആറുമാസമായി നിരോധനം തുടരുകയായിരുന്നു.നേരത്തെ മൂന്ന് മാസത്തോളം പൂർണ്ണമായും ഗതാഗതം നിരോധിച്ചിരുന്നു.തുടർന്ന് അടിയന്തിര അറ്റകുറ്റപണികൾ നടത്തി ചെറിയ വാഹനങ്ങൾക്ക് തുറന്നുകൊടുത്തെങ്കിലും ബസുകൾക്കും വലിയ വാഹനങ്ങൾക്കുമുള്ള നിരോധനം നീക്കിയിരുന്നില്ല.രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ബസുകൾക്കും വലിയ വാഹനങ്ങൾക്കുമുള്ള നിരോധനമാണ് പിൻവലിച്ചത്.എന്നാൽ ട്രക്കുകൾ ഉൾപ്പെടെയുള്ള വലിയ ചരക്ക് വാഹനങ്ങൾക്കുള്ള നിരോധനം തുടരുമെന്ന് കുടക് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.നിലവിൽ രാത്രിയിൽ ബസ്സുകൾ കൊട്ടിയൂർ പാൽച്ചുരം വഴിയായിരുന്നു മൈസൂരിലേക്കും ബാംഗ്ലൂരുവിലേക്കും പോകുന്നത്.

error: Content is protected !!