കണ്ണൂര്‍ പട്ടുവത്ത് ഭ്രാന്തന്‍ കുറുക്കന്‍റെ ആക്രമണം; മൂന്നു പേര്‍ക്കും രണ്ടു പശുക്കള്‍ക്കും പരിക്ക്

പട്ടുവം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഭാന്ത്രൻ കുറുക്കന്റെ വിളയാട്ടം.രണ്ട് വൃദ്ധകൾക്കും ഒരു യുവാവിനും രണ്ട് പശുക്കുട്ടികൾക്കും അക്രമത്തിൽ പരിക്ക്.മുതുകുടയിലും കാവുങ്കലിലുമാണ് ഭ്രാന്തർ കുറുക്കന്റെ ആക്രമണം നടന്നത്.ആക്രമണത്തിൽ മുതുകുടയിലെകാമ്പ്രത്ത് മീനാക്ഷി (85), പേരമകളുടെ ഭർത്താവ് നെടുവിലൂരിലെ അശോകൻ (45)കാവുങ്കലിലെ പനക്കട വീട്ടിൽ നാരായണി (70) എന്നിവർക്കാണ് കടിയേറ്റത്. മൂന്നു പേരെയും തളിപ്പറമ്പ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.മീനാക്ഷിയെയും, നാരായണിയെയും വീട്ടിൽ കയറിയാന്ന് കുറുക്കൻ കടിച്ചത്.അശോകന് കടിയേറ്റത്റോഡിൽ കൂടി നടന്നു പോകുമ്പോഴാണ്.

സി.പി.എം. പട്ടുവം ലോക്കൽ സെക്രട്ടരി മുതുകുടയിലെപി.ബാലകൃഷ്ണൻ, സഹോദരൻ പി.വിശ്വനാഥൻ എന്നിവരുടെ പശുകിടാവുകൾക്കാണ്  ഭ്രാന്തന്‍ കുറുക്കന്റ കടിയേറ്റത്.ചൊവ്വാഴ്ച രാവിലെ ഏഴ്മണിയോടെയാണ് സംഭവം നടന്നത്.കിടാരികളെ വീടിന് സമീപത്തെ വയലിൽ മേയാൻ വിട്ടതായിരുന്നു. കടിയേറ്റ കിടാരികൾക്ക് മുറിയാത്തോട് മൃഗാശുപത്രിയിലെ ഡോ.ശ്രുതി എസ്.വിഷ്ണു, അറ്റൻറർ പി. ദീപഎന്നിവരെത്തി പ്രാഥമിക ചികിത്സ നടത്തി.പട്ടുവം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പേവിഷ ബാധിച്ച കുറുക്കൻ, നായ, കീരി എന്നിവയുടെ ശല്യം വർദ്ധിച്ചു വരുന്നതിൽ നാട്ടുകാർ ഭീതിയിലും .ക്ഷീര കർഷകരും, ഓമന മൃഗങ്ങളെ വളർത്തുന്നവർ ഭീക്ഷണിയിലുമാണ്.

error: Content is protected !!