കള്ള ടാക്സികൾക്ക് പൂട്ടിടാൻ ടാക്സി ഡ്രൈവർമാരുടെ സ്വതന്ത്ര സംഘടന കെ.ടി.ഡി.ഒ

ടാക്സി തൊഴിൽ മേഘലയ്ക്ക് ഭീഷണിയായി വളർന്നു വരുന്ന കള്ള ടാക്സികൾക്ക് പൂട്ടിടാൻ ടാക്സി ഡ്രൈവർമാരുടെ സ്വതന്ത്ര സംഘടനയായ കെ.ടി.ഡി.ഒ കൂടാതെ ടാക്സി തൊഴിൽ മേഘലയെ സംരക്ഷിക്കാൻ കെ.ടി.ഡി.ഒ നിർദ്ദേശങ്ങളും ഉന്നയിച്ചു.

അനധികൃതമായി ഓടുന്ന കള്ള ടാക്സികൾ ഇല്ലായ്മ ചെയ്യുക.അത് വഴി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുക,സ്കൂൾ വാഹനങ്ങൾ കുട്ടികളെ കുത്തിനിറച്ച് കൊണ്ടു പോകുന്നതടക്കം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയുക. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിൽ നിന്നും ഇഷ്യൂചെയ്യുന്ന പാസ് യഥാ വധി നടപ്പിലാക്കുക,ടാക്സി തൊഴിൽ മേഘലയെ സംരക്ഷിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ആണ് കെ.ടി.ഡി.ഒ മുന്നോട്ടു വച്ചത്.

തളിപ്പറമ്പ എൻ.എസ്.എസ് ഹാളിൽ നടന്ന കെ.ടി.ഡി.ഒ സമ്മേളനം ഉദ്ഘാടനം തളിപ്പറമ്പ എസ്.ഐ കെ. ദിനേശൻ നിർവ്വഹിച്ചു. ഉപകാര സമർപ്പണം കെ.ടി.ഡി.ഒ സംസ്ഥാന ട്രഷറർ ജെന്നീസ് ജോൺ നിർവ്വഹിച്ചു .

സംസ്ഥാന സമിതി അംഗങ്ങളായ അയ്യൂബ് കണ്ണൂർ, അനീഷ് മട്ടന്നൂർ, ജില്ലാ സെക്ര: നാരായണൻ, സെജീർ, അജാസ്, ഷാജി പഴയങ്ങാടി, ബാലകൃഷ്ണൻ, ഷാജി കരുവഞ്ചാൽ എന്നിവർ സംസാരിച്ചു.

error: Content is protected !!