കലയുടെ ഉത്സവത്തിന് ഇന്ന് തിരശ്ശീല വീഴും; കോഴിക്കോട് മുന്നില്‍

59ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. കപ്പ് ഉയർത്താൻ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 700 പോയിന്റ് ഉള്ള കോഴിക്കോടാണ് മുന്നിൽ. 2 പോയിന്റ് വ്യത്യാസത്തിൽ തൊട്ട് പിന്നിൽ പാലക്കാട്‌ ഉണ്ട് . തൃശൂർ ആണ് മൂന്നാം സ്ഥാനത്ത്. ഇന്നലെയും മത്സരങ്ങൾ വളരെ വൈകിയാണ് അവസാനിച്ചത്. നാടോടി നൃത്തം, സംഘനൃത്തം ഹയർ സെക്കന്‍ഡറി വിഭാഗം നാടകം, മിമിക്രി എന്നിവയാണ് ഇന്നത്തെ പ്രധാന ഇനങ്ങൾ.

error: Content is protected !!