ഉദ്ഘാടന ദിവസം വിമാനമിറക്കാന്‍ കണ്ണൂര്‍ സ്വദേശിയായ പൈലറ്റും

ഉദ്ഘാടന ദിവസം തിരുവനന്തപുരത്തേക്ക് പറക്കുന്ന ഗോ എയറില്‍ മലയാളി പൈലറ്റ് കണ്ണൂർ സ്വദേശി അശ്വിൻ ഫസ്റ്റ് ഓഫീസർ. കേരളത്തിന് അഭിമാനമായി മാറിയ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി ഏവരും കാത്തിരിക്കുമ്ബോള്‍ ആ സന്തോഷത്തിന് ഇരട്ടി മധുരമുള്ള വാര്‍ത്ത കൂടി ഇപ്പോള്‍ ലഭിക്കുകയാണ്. ഉദ്ഘാടന ദിവസമായ ഞായറാഴ്‌ച്ച കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറക്കുന്ന ഗോ എയര്‍ വിമാനത്തില്‍ പൈലറ്റായി മലയാളിയുമുണ്ടാവും. കണ്ണൂര്‍ സ്വദേശി അശ്വിന്‍ നമ്ബ്യാരാണ് വിമാനത്തിന്റെ ഫസ്റ്റ് ഓഫീസര്‍.

കണ്ണൂര്‍  വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സജീവമാകുന്നതോടെ സംസ്ഥാനത്തെ വ്യോമ ഗതാഗതത്തിന് പുത്തന്‍ നാഴികകല്ലാണ് ലഭിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് വര്‍ഷം മുന്‍പ് ആദ്യമിറങ്ങിയ ഡോണിയര്‍ വിമാനം പറത്തിയ കണ്ണൂര്‍ സ്വദേശി എയര്‍ മാര്‍ഷല്‍ രഘു നമ്ബ്യാരുടെ മകനാണ് അശ്വിന്‍. 2016 ഫെബ്രുവരി 29നാണ് ആദ്യ വിമാനം കണ്ണൂരില്‍ ഇറങ്ങുന്നത്. വ്യോമസേനയുടെ ട്രെയിനിങ് കമാന്‍ഡിലായിരുന്ന രഘു നമ്ബ്യാരാണ് അന്ന് ഡോണിയര്‍ 228 വിമാനം പറത്തിയത്. നിലവില്‍ ഷില്ലോങ്ങിലെ ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡില്‍ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ചീഫാണ് രഘു നമ്ബ്യാര്‍. അദ്ദേഹത്തിന്റെ പിതാവും വ്യോമസേനയില്‍ സ്‌ക്വാഡ്രണ്‍ ലീഡറായിരുന്നു

error: Content is protected !!