ഇന്ത്യൻ അച്ചീവേഴ്സ് പുരസ്‌കാരം ഡോ. ഷാഹുൽ ഹമീദ് സ്വീകരിച്ചു

ഇന്ത്യൻ അച്ചീവേഴ്സ് ഫോറം ഡൽഹി, ഇലക്ട്രോണിക്സ് – ഐ ടി മന്ത്രാലയവുമായും മറ്റും സഹകരണത്തോടെ ദേശീയ തലത്തിൽ വിദ്യഭ്യാസ മേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള എഡ്യൂക്കേഷൻ എക്സലൻസ് പുരസ്‌കാരം കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന എയറോസിസ് കോളേജ് ഓഫ് ഏവിയേഷൻ ആൻഡ് മാനേജ്മെന്റ് സ്റ്റഡിസ് എംഡിയും ജീവ – കാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായ ഡോ.കെ.പി. ഷാഹുൽ ഹമീദ് ഡിസംബർ 3 ന് ന്യൂ ഡൽഹിയിലെ ഇന്ത്യൻ ഹാബിറ്റാറ്റ് സെന്റർ ൽ വെച്ചു നടന്ന ചടങ്ങിൽ രാജ്യ സഭാ എം.പി. ഡോ.സുബ്രമണ്യ സ്വാമി നോർത്ത് ഈസ്റ്റ്‌ ഡൽഹി എം പി . ശ്രീ. മനോജ്‌ കുമാർ തിവാരി , ദേശീയ വനിതാ കമ്മീഷൻ ചെയർമാൻ രേഖ ശർമ്മ എന്നിവരിൽ നിന്നും സ്വീകരിച്ചു. ചടങ്ങിൽ നൗകറി ഡോട്ട് കോം ചെയർമാൻ സഞ്ജീവ് ബിക്‌ചന്ദാനി ,എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ അനില്‍ സഹസ്രബുദ്ധി തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങളും നിരവധി സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.

 

error: Content is protected !!