ഒളിച്ചോടുന്ന കുട്ടികളുടെ എണ്ണം കൂടുതല്‍ തിരുവനന്തപുരത്ത്; ഞെട്ടിക്കുന്ന കണക്കുമായി റെയില്‍വേ ചൈല്‍ഡ് ലൈന്‍

വീടുകളില്‍ നിന്ന് ഒളിച്ചോടുന്ന കുട്ടികളുടെ എണ്ണം ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തെന്ന് റെയില്‍വേ ചൈല്‍ഡ് ലൈനിന്‍റെ കണക്കുകള്‍. നാടുവിടാന്‍ കുട്ടികള്‍ തീവണ്ടി തിരഞ്ഞെടുക്കുന്നത് കൊണ്ട് തന്നെ ഭൂരിഭാഗം കുട്ടികളെയും റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തുന്നത്.

ഒളിച്ചോടിയ 372 കുട്ടികളെയാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ റെയില്‍വേ ചൈല്‍ഡ് ലൈന്‍ മാത്രം കണ്ടെത്തിയത്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് റെയില്‍വേ ചൈല്‍ഡ്  ലൈന്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം റെയില്‍വേ ചൈല്‍ഡ് ലൈനാണ് കുട്ടികളുടെ ഒളിച്ചോട്ടം ഏറ്റവും കൂടുതല്‍ കണ്ടെത്തിയത്.

തിരുവനന്തപുരത്ത് 185 കുട്ടികളാണ് ഒളിച്ചോടിയത്. കോഴിക്കോട് 111, എറണാകുളത്ത് 66, തൃശൂരില്‍ 10 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ കാണാതായ കേസ് രജിസ്റ്റര്‍  ചെയ്ത 33 കുട്ടികളേയും വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം 13, കോഴിക്കോട് 10, തൃശൂര്‍ ഏഴ്, തിരുവനന്തപുരം മൂന്ന് എന്നിങ്ങനെയാണ് കണക്കുകള്‍.

error: Content is protected !!