ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ‘ബ്ലൂമൂൺ’ ഡയമണ്ട് ഫെസ്റ്റിന് തുടക്കമായി

ചെമ്മണ്ണൂർ ഇന്റർ നാഷണൽ ജ്വല്ലേഴ്സ് ഒരുക്കുന്ന ‘ബ്ലൂമൂൺ’ ഡയമണ്ട് ഫെസ്റ്റിന് കണ്ണൂർ ഷോറൂമിൽ തുടക്കമായി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

ലോകോത്തര നിലവാരത്തിലുള്ള ഡയമണ്ട് ആഭരണങ്ങളുടെ ശേഖരമാണ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. ഒപ്പം ഡയമണ്ട് ആഭരണങ്ങൾക്ക് 50 % വരെ ഡിസ്‌കൗണ്ടും ഏർപ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുക്കുന്ന 25 ഭാഗ്യശാലികൾക്ക് ഡയമണ്ട് റിങ് സമ്മാനമായി നേടാം.10,000 രൂപയ്ക്ക് മുകളിലുള്ള പർച്ചേയ്‌സുകൾക്ക് ഗോള്‍ഡ് കോയിൻ സമ്മാനം. കൂടാതെ വിവിധ പർച്ചേയ്‌സുകൾക്ക് ഊട്ടി, മൂന്നാർ, തേക്കടി, ആലപ്പുഴ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ സൗജന്യ താമസം.

ചടങ്ങിൽ ഷോറൂം മാനേജർ ജോർജ്ജ് എം. എസ് ,മാർക്കറ്റിങ്ങ് റീജിയണൽ മാനേജർ മഹേഷ് പി, മാർക്കറ്റിങ്ങ് മാനേജർ അനീഷ് ബാബു, പി.ആർ.ഒ എം.എം മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 31 വരെയാണ് ഫെസ്റ്റ്.

error: Content is protected !!