മന്ത്രിയെ കരിങ്കൊടി കാണിക്കാൻ എത്തിയ ബി ജെ പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു

കോഴിക്കോട് പുതുപ്പാടിയിൽ  മന്ത്രി കടകംപള്ളി സുരേന്ദ്രനെ കരിങ്കൊടി കാണിക്കാൻ എത്തിയ ബി ജെ പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. അടിവാരം ടൗണിൽ മന്ത്രിയുടെ  പൊതുയോഗം നടക്കുന്നതിനിടെയാണ് പ്രകടനമായി പ്രവർത്തകർ എത്തിയത്.

അതേസമയം, കോഴിക്കോട് കൊയിലാണ്ടിയിൽ മന്ത്രി വി എസ് സുനിൽകുമാറിനെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. യുവമോർച്ച കോഴിക്കോട് ജില്ലാ വൈസ്പ്രസിഡന്‍റ് അഖിൽ പന്തലായനി, അതുൽ പെരുവട്ടൂർ എന്നിവരാണ് കരിങ്കൊടി കാട്ടിയത്.

error: Content is protected !!