മധ്യപ്രദേശില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്; ബിജെപി നേരിയ ലീഡില്‍

മധ്യപ്രദേശില്‍ ലീഡ് നില മാറിമറിയുന്നു. മണിക്കൂറുകളോളം ലീഡ് നിലനിര്‍ത്തിയ കോണ്‍ഗ്രസ് പിന്നോട്ട്. ബി.ജെ.പി നേരിയ ലീഡ് സ്വന്തമാക്കി. ബി.ജെ.പി – 110, കോണ്‍ഗ്രസ് – 109.

ണ്ട് സംഘങ്ങളും ലീ‍ഡ് നിലയില്‍ നൂറ് എന്ന മാന്ത്രിക സംഖ്യ പിന്നിട്ടിട്ടുണ്ട്. പക്ഷേ, ഏറ്റവും വലിയ ഒറ്റകക്ഷിയാകാനുള്ള വമ്പന്‍ പോരാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ നടക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും ലീഡ് നിലയില്‍ മാറ്റം വരുമ്പോള്‍ ഇരു സംഘങ്ങളും ആശങ്കയിലാണ്.

എന്നാല്‍, പ്രതീക്ഷകളെ തകിടം മറിച്ച് ബിഎസ്പി ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസിന് ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കി ഭരണം നേടാനുള്ള സാധ്യതകളും തെളിഞ്ഞിട്ടുണ്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ എല്ലാ സ്വഭാവവുമുള്ള തെരഞ്ഞെടുപ്പാകും മധ്യപ്രദേശിൽ എന്നാണ് കണക്കാക്കപ്പെടുന്നത്.

തൊഴിലില്ലായ്മയും കാർഷികപ്രശ്നങ്ങളും ബിജെപിയെ പ്രതിരോധത്തിലാക്കിയപ്പോൾ സഖ്യമുണ്ടാക്കാൻ പാടുപെട്ട കോൺഗ്രസിനെയാണ് നമ്മൾ മറുപുറത്ത് കണ്ടത്. മധ്യപ്രദേശിലും നാലാം വട്ടം മുഖ്യമന്ത്രിയാകാൻ ഒരുങ്ങി മത്സരത്തിനിറങ്ങിയ ശിവ്‍രാജ് സിംഗിന് തിരിച്ചടി നേരിട്ടുന്നുവെന്ന് തന്നെയാണ് ലീഡ് നിലകള്‍ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിസ്ഥാനാർഥിയെ നേരത്തേ പ്രഖ്യാപിച്ചില്ലെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയാകും മുഖ്യമന്ത്രിയെന്ന് പറയാതെ പറഞ്ഞ് മുന്നോക്ക സ്ഥാനാർഥികളുടെ വോട്ട് വാങ്ങാൻ കോൺഗ്രസ് ശ്രമിച്ചിരുന്നു.

error: Content is protected !!