സന്നിധാനത്ത് 52കാരിക്കെതിരെ ആദ്യം മുദ്രാവാക്യം വിളിച്ചത് ഡിവൈഎഫ്‌ഐക്കാരനെന്ന് കെ.സുരേന്ദ്രന്‍

സന്നിധാനത്ത് 52കാരിക്കെതിരെ ആദ്യം പ്രതിഷേധിച്ചത് ഡിവൈഎഫ്‌ഐക്കാരനെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. എങ്ങനെയും കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

‘എങ്ങനെയെങ്കിലും കലാപമുണ്ടാക്കണം. അതിന് വേണ്ടിയാണ് 52 വയസ്സുള്ള സ്ത്രീയെ അവിടെ വച്ച് തടഞ്ഞത്. ഞാന്‍ മനസ്സിലാക്കുന്നത്, തൃശൂര്‍ക്കാരന്‍ തന്നെയായിട്ടുള്ള ഒരു ഡിവൈഎഫ്‌ഐക്കാരനാണ് 52 വയസ്സുള്ള സ്ത്രീയെ തടയാന്‍ ആദ്യം അവിടെ മുദ്രാവാക്യം മുഴക്കിയത്. തൃശൂരില്‍ നിന്നുവന്ന സ്ത്രീയും കുടുംബവുമാണ് ചോറൂണിന് വന്നത്. ആ സ്ത്രീ ആരാണെന്ന് മനസ്സിലാക്കിയ ഒരാളാണ് അവിടെയാദ്യം പ്രകോപനമുണ്ടാക്കിയത്’- സുരേന്ദ്രന്‍ ആരോപിച്ചു.

ഇതിന് പിന്നില്‍ സര്‍ക്കാരാണെന്നും, ഇത്രയധികം വനിതാ പൊലീസുകാരുണ്ടായിരുന്ന സ്ഥലത്ത് 52കാരി തടയപ്പെട്ടപ്പോള്‍ ഒരു പൊലീസ് പോലും വരാതിരുന്നത് എന്തുകൊണ്ടാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

കാസര്‍കോഡ് മധൂറില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടന്ന ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന യോഗത്തിലായിരുന്നു കെ. സുരേന്ദ്രന്റെ പ്രസംഗം.

error: Content is protected !!