ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയ കേസ്; 3 പേര്‍ കൂടി അറസ്റ്റില്‍

തലശ്ശേരി: മൽസ്യ വ്യാപാരിയുടെ വീട്ടിൽ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട് പരിശോധന നടത്തി ഇരുപത്തി അയ്യായിരം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേര്‍ കൂടി പിടിയില്‍. തലശ്ശേരി സി.ഐ.എം.പി. ആസാദും സംഘവും തൃശൂരിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്.

തൃശൂർ തമ്പാനൂരിലെ പള്ളി പറമ്പിൽ ആൽബിൻ (31) കൊടകര ചാത്തൻ പ്ലാക്കൽ രജീഷ് (32) ആലത്തൂർ കരിങ്കയത്തിൽ വടുകൂന്നേൽ ഷിജു എന്ന ആന്റോ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ തൃശൂർ പോലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ആന്റോ ആണ് പോലീസ് ഓഫീസർ ചമഞ്ഞ് മജീദിന്റെ വീട്ടിൽ വ്യാജ ആദായ നികുതി ഉദ്യോഗർ സ്ഥർക്കൊപ്പം പരിശോധന നടത്തിയത്.
ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. എ.എസ്.പി. ചൈത്രതെരേസ ജോണിന്റെ നിർദ്ദേശപ്രകാരം തീരദേശ പോലീസ് സ്റ്റേഷനിലെ എസ്.ഐ.ബിജു.തലശ്ശേരി പോലീസ് സ്റ്റേഷനിലെ രാജീവൻ വളയം. എ.എസ്.പി.യുടെ ക്രൈം സ്കോഡിലെ മീറജ്, സുജേഷ്.രാജീവൻ, ശ്രീജേഷ് തുടങ്ങിയവരാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. നിലവിൽ ഏഴ് പേർ പിടിയിലായി.തമിഴ്നാട് സ്വദേശികളായ, അറുമുഖൻ, വക്കീൽ എന്ന പേരിൽ അറിയപ്പെടുന്ന ഒരാളെ കൂടി പിടികൂടാനുണ്ടെന്നും സി.ഐ. എം.പി. ആസാദ് അറിയിച്ചു.പ്രതികളെ തിരിച്ചറിയൽ പരഡന് വിധേയമാക്കും. പിന്നീട് പോലീസ് കസ്റ്റഡിയിൽ വാങ്ങിയ കുടുതൽ തെളിവിലേക്കായ് ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.കസ്റ്റഡിയിൽ എടുത്ത വാഹനങ്ങളും കോടതി മുമ്പാകെ ഹാജരാക്കും.
error: Content is protected !!