ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്  മാനനഷ്ടകേസ്

​മീ ടൂ ക്യാംപയിനിൽ തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച തിരക്കഥാകൃത്തും നിർമാതാവുമായ​ വിന്റ നന്ദക്കെതിരെ മാനനഷ്​ട കേസ് ​ നൽകി ബോളിവുഡ് ചലച്ചിത്ര നടൻ അലോക്​ നാഥ്​. മാനനഷ്​ട തുകയായി ഒരു രൂപയാണ്​ അലോക്​ നാഥ്​ ആവശ്യപ്പെട്ടത്​. വിന്റ നന്ദ മാപ്പെഴുതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലൈംഗികാരോപണം ഉന്നയിച്ച്​ ഭർത്താവിനെ അപകീർത്തിപ്പെടുത്തിയതിന്​ വിന്റ നന്ദ​ക്കെ​തിരെ അന്വേഷണം ആവശ്യപ്പെട്ട്​ അലോക്​ നാഥിന്റെ ഭാര്യ ആശു അന്ധെരി നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

കഴിഞ്ഞ ആഴ്​ച ഫേസ്​ബുക്ക്​ പോസ്റ്റിലൂടെയാണ്​ വിന്റ നന്ദ 19 വർഷം മുമ്പ്​ അലോക്​നാഥ്​ തന്നെ ലൈംഗിക പീഡനത്തിന്​ ഇരയാക്കിയതായി വെളി​പ്പെടുത്തിയത്. കേവലം ബലാത്സംഗമായിരുന്നില്ല, എന്റെ വീട്ടിൽ വെച്ച്​ ഇൻഡസ്​ട്രിയിലെ ഏറ്റവും മാന്യനായ വ്യക്തി എന്നറിയപ്പെടുന്ന ആൾ തന്നെ മൃഗതുല്യമായി പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു വിന്റയുടെ വെളിപ്പെടുത്തൽ.

അലോകി​​ന്റെ വീട്ടിൽ ഒരുക്കിയ ഒരു പാർട്ടിയി​ലേക്ക്​ തന്നെ ക്ഷണിക്കുകയും മദ്യത്തിൽ മയക്കു മരുന്ന്​ ചേർത്ത്​ നൽകിയ ശേഷം തന്നെ ത​ന്റെ വീട്ടിലെത്തിച്ച്​ ക്രൂരമായ പീഡനത്തിന്​ ഇരയാക്കുകയായിരുന്നുവെന്നുമാണ് വിന്റ ഫേസ്​ബുക്കിൽ കുറിച്ചത്​​. സംഭവത്തിന്​ ശേഷം അലോക്​ നാഥിന്റെ സീരിയലിൽ നിന്നും പുറത്താക്കിയാതായും പോസ്റ്റിൽ വിന്റ വ്യക്തമാക്കി.

തൊണ്ണൂറുകളിൽ പ്രസിദ്ധമായിരുന്ന ‘താര’ എന്ന ടെലിസീരിയലിന്റെ എഴുത്തുകാരിയും നിർമാതാവുമായിരുന്നു വിന്റ നന്ദ. വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ അ​ലോ​ക്​ നാ​ഥിനെ​തി​രെ ബോ​ളി​വു​ഡ്​ ന​ടി സ​ന്ധ്യ മൃ​ദു​ലും പേ​രു​ വെ​ളി​പ്പെ​ടു​ത്താ​തെ ഒ​രു ഡി​സൈ​ന​റും ലൈംഗികാരോപണവുമായി രം​ഗത്ത് വന്നിരുന്നു.

error: Content is protected !!