പ്രമേഹം തടയാന്‍ നെല്ലിക്ക

വിശേഷഗുണങ്ങളുള്ളതിനാല്‍ തന്നെ നെല്ലിക്ക വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയായി നിര്‍ദേശിക്കപ്പെടാറുണ്ട്. ഉദരസംബന്ധമായ അസുഖങ്ങള്‍ക്കും, സൗന്ദര്യത്തിനും, ആരോഗ്യത്തിനും, രക്തശുദ്ധിക്കുമെല്ലാം നെല്ലിക്ക ഉത്തമമാണ്. ജീവിതശൈലീ രോഗമായ പ്രമേഹത്തിനും നെല്ലിക്ക ഒരു പ്രതിവിധിയാണ്.

വിറ്റാമിന്‍-സി കൊണ്ട് സമ്പുഷ്ടമാണ് നെല്ലിക്ക. ഇതാണ് ഉദരസംബന്ധമായ പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കുന്നത്. പ്രതിരോധശേഷിയെ ഉയര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു. അതേസമയം ഇന്‍സുലിന്റെ ധര്‍മ്മം ഏറ്റെടുത്ത് നടത്തുന്നതിലൂടെയാണ് നെല്ലിക്ക പ്രമേഹത്തെ ചെറുക്കുന്നത്.

നെല്ലിക്ക, ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറത്തുകളയുന്നു. തുടര്‍ന്ന് കോശങ്ങളിലെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും അതുവഴി ശരീരത്തിന്റെ ആകെ പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഇതും പ്രമേഹത്തെ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും.

നെല്ലിക്കയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ കരളിന്റെ പ്രവര്‍ത്തനത്തെയും നല്ല രീതിയില്‍ സഹായിക്കുന്നു. ക്രമേണ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാന്‍ ഇതിലൂടെ സാധിക്കും.

നെല്ലിക്ക പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും നല്ലതും ഗുണമേകുന്നതുമായ മാര്‍ഗം. ജ്യൂസാക്കി കഴിച്ചാലും മതി. അതല്ലെങ്കില്‍ നെല്ലിക്ക പൊടിയാക്കി സൂക്ഷിക്കാറുണ്ട്. അത് ഭക്ഷണത്തില്‍ ചേര്‍ത്തും കഴിക്കാവുന്നതാണ്. എന്നാല്‍ പച്ചയ്ക്ക് കഴിക്കുന്നത് തന്നെയാണ് ആരോഗ്യത്തിന് ഏറ്റവും ഗുണകരം.

error: Content is protected !!