കൊണ്ടാഴി ഗ്രാമപഞ്ചായത്തില്‍ ഭരണംഎല്‍ ഡി എഫിന് ; പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിച്ചു

തൃശ്ശൂര്‍ കൊണ്ടാഴി ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ആര്‍ ശ്രീദേവി അവിശ്വാസത്തിലൂടെ പുറത്തായതിനെത്തുടര്‍ന്നുണ്ടായ  പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്  ജയം.സിപിഐ എമ്മിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ സുലേഖ പ്രദീപ് അഞ്ചിനെതിരെ 8 വോട്ടുകള്‍ക്ക് ജയിച്ചു.കോണ്‍ഗ്രസിലെ എ രമണിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.

ഒരു വോട്ട് അസാധുവായി.ഏക ബിജെപി അംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.വൈസ് പ്രസിഡന്റ് സ്ഥാനമുള്ള സിപിഐയുടെ പി ആര്‍ വിശ്വനാഥനാണ് ആക്ടിംഗ് പ്രസിഡന്റായിരുന്നത്. ഇടതുപക്ഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയ സമയത്ത് എല്‍ഡിഎഫിനും യുഡിഎഫിനും 7 സീറ്റുവീതമായിരുന്നു. ഒരെണ്ണം ബിജെപിക്കും.

കോണ്‍ഗ്രസിലെ പി ആര്‍ പ്രകാശന്‍ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ ആര്‍ ശ്രീദേവിക്ക് ഭരണം നഷ്ടമായി.തുടര്‍ന്ന് പി ആര്‍ പ്രകാശനെ പാര്‍ട്ടി 6 വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തു.കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച സുലേഖ പ്രദീപ് ,പി ആര്‍ പ്രകാശന്‍ എന്നിവര്‍ എല്‍ഡിഎഫുമായി യോജിച്ച് പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് കത്ത് നല്‍കിയിരുന്നു.ഇതോടെ എല്‍ഡിഎഫിന് 9 അംഗങ്ങളായി മാറി.

error: Content is protected !!