ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയില്‍ രൂപ

ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ന് ഒരു ഘട്ടത്തില്‍ സര്‍വ്വകാലത്തെ താഴ്ന്ന നിരക്കായ 69.62 എന്ന നിരക്കിലേക്ക് വരെ മൂല്യം ഇടിഞ്ഞു.

വെള്ളിയാഴ്ച 68.83ലാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. ഇതില്‍ നിന്ന് 0.9 ശതമാനത്തിന്റെ ഇടിഞ്ഞ് 69.46ലായിരുന്നു ഇന്ന് രാവിലെ 9.15ന് വ്യാപാരം നടന്നത്. പിന്നീട് 69.62 വരെ ഇടിഞ്ഞെങ്കിലും പിന്നീട് ചെറിയ രീതിയില്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഓഹരിവിപണിയിൽ തകർച്ചയോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. 37,869 പോയിന്റിൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് രാവിലെ 290 പോയിന്റ് ഇടിഞ്ഞു. 80 പോയിന്റോളം ഇടിഞ്ഞ നിഫ്റ്റിയും നഷ്ടത്തിൽ തന്നെയാണ് വ്യാപാരം തുടങ്ങിയത്. നില അൽപം മെച്ചപ്പെടുത്തിയ സെൻസെക്സ് 257 പോയിന്റ് നഷ്ടത്തിൽ 37,612 ആണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.നിഫ്റ്റി 64 പോയിന്റ് നഷ്ടത്തിൽ 11364ലും വ്യാപാരം തുടരുന്നു.

ടെക്മഹീന്ദ്ര, കോള്‍ ഇന്ത്യ, സണ്‍ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ലുപിന്‍, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

വേദാന്ത, എസ്ബിഐ, ടാറ്റാ മോട്ടോഴ്‌സ്, റിലയന്‍സ്,ഒഎന്‍ജിസി, എച്ച്.ഡി.എഫ്.സി, യുപിഎല്‍, എച്ച്ഡിഎഫ്‌സി, ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍ക്കോ, മാരുതി സുസുക്കി തുടങ്ങിയവ നഷ്ടത്തിലുമാണ്.

തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധിയും, രൂപയുടെ മൂല്യം എക്കാലത്തേയും തഴ്ന്ന നിലവാരത്തിലെത്തിയതും ഓഹരി വിപണിയിലെ ഇടിവിന് കാരണമായി കണക്കാക്കുന്നു.

error: Content is protected !!