കണ്ണൂരില്‍ സര്‍ക്കാര്‍ വിദ്യാലയത്തില്‍ കംപ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ്

പട്ടിക വർഗ വികസന വകുപ്പിന് കീഴിലെ കണ്ണൂർ ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്‌കൂളിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ്. എസ്.എസ്.എൽ.സി/ടി.എച്ച്.എൽ.സി, കംപ്യൂട്ടർ ട്രേഡിൽ എൻ.ടി.സി/കെ.ജി.സി.ഇ/വി.എച്ച്.എസ്.സി/പി.ജി.ഡി.സി.എ എന്നിവയിലേതിലെങ്കിലും ഗവ. അംഗീകൃത സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ ജൂൺ 25ന് 11 മണി മുതൽ 1 മണി വരെ കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0497 2700357, 0460 2203020.
error: Content is protected !!